നിറവയറില്‍ എമിയെ എടുത്ത് പൊക്കി ജോര്‍ജ്, ഇത് 35ാം ആഴ്ച; ചിത്രങ്ങള്‍ വൈറല്‍

ഇപ്പോള്‍ തന്റെ ഭാവി വരന്‍ ജോര്‍ജ് പനയോട്ടുവിനോടൊത്തുള്ള ചിത്രങ്ങളാണ് എമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ളത്.
നിറവയറില്‍ എമിയെ എടുത്ത് പൊക്കി ജോര്‍ജ്, ഇത് 35ാം ആഴ്ച; ചിത്രങ്ങള്‍ വൈറല്‍
Updated on: 
1 min read

തന്റെ ഗര്‍ഭകാലം എങ്ങനെയെല്ലാം ആഘോഷിക്കാം എന്നതിന്റെ പാരമ്യതയില്‍ നില്‍ക്കുകയാണ് നടി എമി ജാക്‌സണ്‍. കഴിഞ്ഞ മാതൃദിനത്തില്‍ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മുതല്‍ താരം ആഘോഷത്തിലാണ്. അതിന്റെയെല്ലാം ദൃശ്യങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോള്‍ തന്റെ ഭാവി വരന്‍ ജോര്‍ജ് പനയോട്ടുവിനോടൊത്തുള്ള ചിത്രങ്ങളാണ് എമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ളത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള ദൃശ്യങ്ങളൊന്നില്‍ ജോര്‍ജ് എമിയെ എടുത്ത് പൊക്കുന്നതാണ്. പൂളിന്റെ സൈഡിലൂടെ തന്റെ നായ്ക്കുട്ടിക്കൊപ്പം നടന്നു വരുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഗര്‍ഭകാലം 35 ആഴ്ച പിന്നിട്ടെന്നും എമി കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് എമി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമിയുടെ എല്ലാ ചിത്രങ്ങളെയും പോലും ഇതും വളരെപ്പെട്ടെന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 

രജനി നായകാനായ ഷങ്കര്‍ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എ.എല്‍.വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണത്തിലൂടെയാണ് എമി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER