'നീണ്ടനാളായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ല'; ഭര്‍ത്താവിന് പിന്തുണയുമായി സെറീന വഹാബ്

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയിലാണ് ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചു എന്ന ആരോപണവുമായി കങ്കണ രംഗത്തെത്തുന്നത്
'നീണ്ടനാളായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ല'; ഭര്‍ത്താവിന് പിന്തുണയുമായി സെറീന വഹാബ്
Updated on
1 min read

ബോളിവുഡ് നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്. ഒരാളുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം അയാള്‍ക്കെതിരേ ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ല എന്നാണ് സെറീന വ്യക്തമാക്കി. ആദിത്യ പഞ്ചോളിക്ക് എതിരേ കങ്കണ പൊലീസില്‍ പരാതി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം. 

'ദീര്‍ഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നുവെന്ന് കരുതി അയാളില്‍ ബലാത്സംഗ കുറ്റം ആരോപിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഇതൊന്നും ശരിയല്ല. എന്നെ സംബന്ധിച്ച് എന്റെ ഭര്‍ത്താവിന്റെ സുരക്ഷയാണ് വലുത്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്നില്‍ നിന്ന് ഒന്നും മറച്ചു വച്ചിട്ടില്ല.' സെറീന പറഞ്ഞു.

ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയിലാണ് ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചു എന്ന ആരോപണവുമായി കങ്കണ രംഗത്തെത്തുന്നത്. തുടര്‍ന്ന് കങ്കണ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുയാണെന്നും കള്ളക്കേസില്‍ കുടുക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും ആരോപിച്ച് ആദിത്യ പഞ്ചോളി രംഗത്തെത്തി. കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ആദിത്യ പൊലീസിന് കൈമാറി. 

കങ്കണ ബോളിവുഡില്‍ വലിയതാരമാകുന്നതിന് മുന്‍പേ ആദിത്യ പഞ്ചോളിയുമായി അടുത്ത ബന്ധത്തിലാണ്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകലുകയും ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തുകയുമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com