നീല സ്വിംസ്യൂട്ട് അണിഞ്ഞ് കത്രീന കൈഫ്; ചിത്രത്തിന് താഴെ 'ലൗ' നിറച്ച് ആരാധകര്‍ 

താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തുകയാണ് ആരാധകര്‍
നീല സ്വിംസ്യൂട്ട് അണിഞ്ഞ് കത്രീന കൈഫ്; ചിത്രത്തിന് താഴെ 'ലൗ' നിറച്ച് ആരാധകര്‍ 
Updated on: 
1 min read

ബോളിവുഡിലെ സ്വപ്‌ന സുന്ദരിയായ കത്രീന കൈഫിന് ആരാധകര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ സിനിമ വിശേഷവും വെക്കേഷന്‍ ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്. നീല സ്വിംസ്യൂട്ട് ധരിച്ച് പോസ് ചെയ്യുന്ന ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. താരത്തിന്റെ പിന്നിലായി കടലും കാണാം. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. 

ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ചിത്രം ലൈക്ക് ചെയ്തത്. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. കത്രീനയ്ക്ക് ഇരട്ട സഹോദരി ഉണ്ടെങ്കില്‍ പോലും താരത്തെ തന്നെയായിരിക്കും ആരാധിക്കുക എന്നാണ് ഒരാളുടെ കമന്റ്. താരത്തിന്റെ ശരീരസൗന്ദര്യത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. ജൂലൈ 16 ന് ജന്മദിനമായതിനാല്‍ മുന്‍കൂറായി പിറന്നാള്‍ ആശംസകള്‍ നേരാനും അവര്‍ മറന്നില്ല. 

 
 
 
 
 
 
 
 
 
 
 
 
 

 

A post shared by Katrina Kaif (@katrinakaif) on

സല്‍മാന്‍ ഖാന്റെ നായികയായി എത്തിയ ഭരത് വലിയ വിജയമായതിന്റെ സന്തോഷത്തിലാണ് താരം. ഇന്ത്യയില്‍ നിന്ന് മാത്രം 211 കോടി രൂപയാണ് ചിത്രം വാരിയത്. സല്‍മാനൊപ്പമുള്ള ഒരു ചിത്രം കൂടി വിജയമായതോടെ ഇരുവരുടേയും ജോഡി ആരാധകര്‍ത്തിടയില്‍ വീണ്ടും ഹിറ്റാവുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ താരം പങ്കുവെച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Katrina Kaif (@katrinakaif) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com