ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലെത്തി ശ്രദ്ധേയനായ നടൻ ഹരികൃഷ്ണൻ വിവാഹിതനായി. ആർദ്ര ചന്ദ്രനാണ് വധു. ഇരുവരും പത്ത് വർഷമായി പ്രണയത്തിലായിരുന്നു. വിവാഹം ഉഴവൂർ മേലരീക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നു.
എം എസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ, റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുകയാണ്. ആർദ്ര ബി എസ് സി കെമിസ്ട്രി ബിരുദധാരിയാണ്. പഠന കാലത്താണ് ഇവർ പ്രണയത്തിലായത്.
സൺഡേ ഹോളിഡേയിൽ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരികൃഷ്ണൻ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി, അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, ജിത്തു ജോസഫിന്റെ മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates