പത്മാവതിയായി നിറഞ്ഞാടി ദീപിക പദുക്കോണ്‍; ചിത്രത്തില ആദ്യ ഗാനം പുറത്ത്

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ രാജസ്ഥാനി രാജകുമാരിയായി ആടിത്തിമിര്‍ക്കുകയാണ് ദീപിക പദുക്കോണ്‍
പത്മാവതിയായി നിറഞ്ഞാടി ദീപിക പദുക്കോണ്‍; ചിത്രത്തില ആദ്യ ഗാനം പുറത്ത്
Updated on
1 min read

പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ചയ് ലീല ബന്‍സാലി ചിത്രമായ പത്മാവതിയിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഗൂമര്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ രാജസ്ഥാനി രാജകുമാരിയായി ആടിത്തിമിര്‍ക്കുകയാണ് ദീപിക പദുക്കോണ്‍. ശ്രേയ ഘോഷാലും സ്വരൂപ് ഖാനും ചേര്‍ന്ന് പാടുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് എ.എം. ടുറസാണ്. സ്വരൂപ് ഖാനിന്റെയാണ് രാജസ്ഥാനി വാരികള്‍. സജ്ജയ് ലീല
ബന്‍സാലിയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

രാജസ്ഥാനിലെ ഫോക് ഡാന്‍സായ ഗൂമറിനൊപ്പം വളരെ മനോഹരമായാണ് ദീപിക പകര്‍ന്നാടിയിരിക്കുന്നത്. ഷാഹിദ് കബൂറും ഗാനത്തിലുണ്ട്. ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് 66 തവണയാണ് ദീപിക ഗാനത്തില്‍ കറങ്ങുന്നത്. രജ്പുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ നായികയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. ഷാഹിദ് കപൂറും, രണ്‍വീര്‍ സിങ്ങുമാണ് ചിത്രത്തിലെ നായകര്‍. രജപുത്രരെ അപമാനിക്കുന്നു എന്നാരോപിച്ച് ചിത്രത്തിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com