'പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി'; ഭര്‍ത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ച് ശിവദ

ഭര്‍ത്താവ് മുരളികൃഷ്ണനൊപ്പമുള്ള മനോഹരമായ പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം
'പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി'; ഭര്‍ത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവെച്ച് ശിവദ
Updated on
1 min read

ലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശിവദ. സുസു സുധി വാത്മീകത്തിലൂടെ ആരാധകരുടെ മനസു കീഴടക്കിയ താരം തമിഴ് സിനിമയിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന് നാലാം വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതാണ് ശിവദയുടെ പോസ്റ്റ്. 

ഭര്‍ത്താവ് മുരളികൃഷ്ണനൊപ്പമുള്ള മനോഹരമായ പ്രണയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. നാളിതുവരെ ഞങ്ങള്‍ പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഡിയര്‍ എന്നാണ് താരം കുറിച്ചത്. 2015ലായിരുന്നു ശിവദയുടെ വിവാഹം. 

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിലാണ് അവസാനമായി ശിവദ എത്തിയത്. പ്രസവ ശേഷം ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ്. ജൂലൈയിലാണ് ശിവദ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ അടുത്ത ചിത്രത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള പരിശീലനത്തിലാണ് താരം. ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com