'പറഞ്ഞത് കടുപ്പമായിപ്പോയി, ഇപ്പോള്‍ കുറ്റബോധം തോന്നുന്നു'; സൈറയുടെ നീണ്ട കുറിപ്പ് പേടികൊണ്ടാകാമെന്ന് രവീണ 

സൈറയ്ക്ക് നേരം രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കുറിച്ച ട്വീറ്റ് രവീണ പിന്‍വലിച്ചു 
'പറഞ്ഞത് കടുപ്പമായിപ്പോയി, ഇപ്പോള്‍ കുറ്റബോധം തോന്നുന്നു'; സൈറയുടെ നീണ്ട കുറിപ്പ് പേടികൊണ്ടാകാമെന്ന് രവീണ 
Updated on
2 min read

തവിശ്വാസത്തിന് തടസമാകുന്നതിനാൽ അഭിനയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ബോളിവുഡ് നടി സൈറ വസിമിനെ വിമർശിച്ച ട്വീറ്റ് പിൻവലിച്ച് നടിയും നിര്‍മാതാവുമായ രവീണ ടണ്ടന്‍. സൈറയ്ക്ക് നേരം രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കുറിച്ച ട്വീറ്റ് ആണ് രവീണ പിൻവലിച്ചത്. പറഞ്ഞ വാക്കുകൾ കടുത്തുപോയെന്നും ഇപ്പോൾ കുറ്റബോധം തോന്നുന്നെന്നും പറഞ്ഞാണ് താരം ട്വീറ്റ് ഡിലീറ്റ് ചെയ്തത്. 

സൈറയ്ക്ക് വിജയാശംസകൾ നേരുന്നെന്നും സിനിമയെ അത്രയധികം സ്നേഹിക്കുന്ന തന്നേപ്പോലെ ഉള്ള ഒരാൾക്ക് ആ വാക്കുകൾ അം​ഗീകരിക്കാനായില്ലെന്നും രവീണ പുതിയ ട്വീറ്റിൽ കുറിച്ചു. സൈറ അത്തരത്തിൽ പ്രതികരിക്കാൻ ചിലപ്പോൾ നിർബന്ധിതയായിട്ടുണ്ടാകാം എന്നാണ് രവീണയുടെ അനുമാനം. 

സൈറ വസിം സിനിമയോട് നന്ദികേട് കാട്ടി എന്ന് പറഞ്ഞായിരുന്നു രവീണയുടെ വിമർശന ട്വീറ്റ്. 'രണ്ടു ചിത്രത്തില്‍ മാത്രം അഭിനയിച്ച ഒരാള്‍ സിനിമയോടു നന്ദികേട് കാണിച്ചത് ഒരു വലിയ പ്രശ്‌നമല്ല. അവരുടെ കാഴ്ചപ്പാടുകള്‍ കയ്യില്‍ത്തന്നെ വച്ച്, മാന്യതയോടെ അവര്‍ ഇറങ്ങിപ്പോകട്ടെ എന്നു മാത്രമാണ് ആശംസിക്കാനുള്ളത്.'  രവീണ ട്വിറ്ററില്‍ കുറിച്ചു. രവീണയുടെ ട്വീറ്റിനെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയ രവീണ സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും അത് അവരുടെ തെരഞ്ഞെടുപ്പാണ് എന്നും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ആദ്യ ട്വീറ്റ് പൂർണ്ണമായും ഡിലീറ്റ് ചെയ്തിരിക്കുകയാണ് താരം. 

മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് ദേശിയ പുരസ്‌കാര ജേതാവായ സൈറ വസിം സിനിമ ഉപേക്ഷിക്കുകയാണ് എന്ന് പറഞ്ഞത്.  സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നീണ്ട കുറിപ്പില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Zaira Wasim (@zairawasim_) on

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com