പഴയ രജനി തിരിച്ചുവന്നല്ലോ; ചോദ്യത്തിന് രജനിയുടെ മറുപടി; വീഡിയോ

അവരെ സന്തോഷിപ്പിക്കു എന്നതാണ് നമ്മുടെ ജോലി. അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം
പഴയ രജനി തിരിച്ചുവന്നല്ലോ; ചോദ്യത്തിന് രജനിയുടെ മറുപടി; വീഡിയോ
Updated on
1 min read

ചെന്നൈ: പഴയപോലെ രജനീകാന്തിനെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകര്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.  വന്‍ വിജയത്തോടുള്ള രജനീകാന്തിന്റെ പ്രതികരണം ഇങ്ങനെ: 

സിനിമ എല്ലാവര്‍ക്കും നന്നായി ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് കേള്‍ക്കുന്നത്. വലിയ സന്തോഷമുണ്ട്. കാര്‍ത്തിക് സുബ്ബരാജിനും സണ്‍ പിക്‌ചേഴ്‌സിനും മുഴുവന്‍ യൂണിറ്റിനും അവകാശപ്പെട്ടതാണ് ഈ വിജയം -രജനീകാന്ത് പ്രതികരിച്ചു. 

പഴയ രജനി സ്‌റ്റൈല്‍ സ്‌ക്രീനില്‍ തിരിച്ചെത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ: അതെല്ലാം കാണികള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. അവരെ സന്തോഷിപ്പിക്കു എന്നതാണ് നമ്മുടെ ജോലി. അവര്‍ക്ക് സന്തോഷമെങ്കില്‍ നമുക്കും സന്തോഷം -രജനീകാന്ത് പറഞ്ഞു. 

സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന് സംവിധായകന്‍ കാര്‍ത്തിക്കിനാണ് രജനീകാന്ത് ക്രെഡിറ്റ് നല്‍കുന്നത്. 'ആദ്യം വന്നപ്പോള്‍ത്തന്നെ ഓരോ സീനും ഷോട്ടും അടക്കമാണ് എന്നെ പറഞ്ഞുകേള്‍പ്പിച്ചത്. വലിയ സന്തോഷമുണ്ട് ഇപ്പോള്‍'അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com