പാട്ട് കേൾക്കുവാണോ,ഉറങ്ങുവാണോ? ഫഹദിനേക്കുറിച്ച് നാത്തൂൻ ചോദിച്ചപ്പോൾ നസ്രിയയുടെ രസകരമായ മറുപടി 

ഫഹദിന്റെ സ​​ഹോദരി അഹ്മെദാ ഫാസിൽ നല്‍കിയ കമന്റ് ആണ്  ചർച്ചയായത്.
പാട്ട് കേൾക്കുവാണോ,ഉറങ്ങുവാണോ? ഫഹദിനേക്കുറിച്ച് നാത്തൂൻ ചോദിച്ചപ്പോൾ നസ്രിയയുടെ രസകരമായ മറുപടി 
Updated on: 
1 min read

മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. എന്നാൽ സോഷ്യൽ മീഡിയയിൽ താരം നസ്രിയ തന്നെയാണ്. ഫഹദ് സോഷ്യൽ ലോകത്ത് അത്ര സജീവമല്ലെങ്കിലും നസ്രിയ ഇൻസ്റ്റ​ഗ്രാമിലെയും ഫേസ്ബുക്കിലെയുമൊക്കെ നിറ സാന്നിധ്യമാണ്. ഫഹദിന്റെ വിശേഷങ്ങളടക്കം ആരാധകരിലേക്കെത്തിക്കുന്നതും താരസുന്ദരി തന്നെയാണ്. 

ഇപ്പോഴിതാ ലോക്ക്ഡൗൺ നാളിലെ ഫഹദിന്റെ ഒരു ചിത്രമാണ് നസ്രിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് രണ്ടരലക്ഷത്തിലേറെ ലൈക്കുകളും കിട്ടി. എന്നാൽ ചിത്രത്തിൽ ഫഹദിന്റെ സ​​ഹോദരി അഹ്മെദാ ഫാസിൽ നല്‍കിയ കമന്റ് ആണ് കൂടുതൽ ചർച്ചയായത്. 

ലിവിങ് റൂമിലെ സോഫയിൽ ചാരിക്കിടക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ഫഹദ് പാട്ടു കേൾക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നായിരുന്നു സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയ രസകരമായ മറുപടിയും കുറിച്ചു.

ഫഹദിന്റെ സഹോദരൻ ഫർഹാനും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. വീട്ടിലെ പുതിയ ഫർണിച്ചറിലാണ് ഫർഹാൻ ശ്രദ്ധിച്ചത്. പുതിയ മാറ്റങ്ങൾ നന്നായിട്ടുണ്ടെന്ന് അഭിനന്ദിക്കുകയായിരുന്നു താരം.  

 
 
 
 
 
 
 
 
 
 
 
 
 

Mood

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER