പിപിഇ കിറ്റ് ധരിച്ച് സ്റ്റൈലിഷായി നടിയുടെ ബർത്ത്ഡേ ആഘോഷം; ചിത്രങ്ങൾ വൈറലായി; വിമർശനം രൂക്ഷം

രുളും സുഹ‍ൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്
പിപിഇ കിറ്റ് ധരിച്ച് സ്റ്റൈലിഷായി നടിയുടെ ബർത്ത്ഡേ ആഘോഷം; ചിത്രങ്ങൾ വൈറലായി; വിമർശനം രൂക്ഷം
Updated on
1 min read

പിപിഇ കിറ്റ് ധരിച്ച് പിറന്നാൾ ആഘോഷിച്ച നടിക്കെതിരെ വിമർശനം രൂക്ഷം. പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയയായ പരുൾ ഗുലാട്ടിയാണ് വ്യത്യസ്തതക്കായി കൊറോണ സ്പെഷ്യൽ ബർത്ത്ഡേ പാർട്ടി നടത്തിയത്. പിപിഇ കിറ്റ് അണിഞ്ഞുകൊണ്ടുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

പ്രിയപ്പെട്ടവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ ബര്‍ത്ത്‌ഡേ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍. പരുളും സുഹ‍ൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്.  പിപിഇ കിറ്റ് ആയിരുന്നു ബർത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. താരത്തിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ടെങ്കിലും വിമർശനവും രൂക്ഷമാവുകയാണ്. കോവിഡിനെ പ്രതിരോധിക്കാനായി ആരോ​ഗ്യപ്രവർത്തകർ പിപിഇ കിറ്റ് ധരിച്ച് രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുമ്പോഴാണോ ഇങ്ങനെ പെരുമാറുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.

പിപിഇ കിറ്റുകൾ ഇത്തരത്തിൽ പാഴാക്കാതെ ആരോ​ഗ്യപ്രവർത്തകർക്ക് നൽകാമായിരുന്നില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്. പാൻഡെമിക് കാലത്ത് പിപിഇ കിറ്റുകൾക്ക് ക്ഷാമം അനുഭവിക്കുന്ന ഇടങ്ങളുണ്ടെന്നും അപ്പോൾ പരുളിനെപ്പോലുള്ളവർ‍ ചെയ്യുന്നത് തികച്ചും അസംബന്ധമാണെന്നും ചിലർ പറഞ്ഞു. പിപിഇ കിറ്റ് ഫാഷൻ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നും ആളുകള്‍ കമന്‍റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arya
Daya Sujith and Manju Pillai
Dhyan Sreenivasan, AJu Varghese
Aamir Khan wedding
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com