പൃഥ്വിരാജിനേക്കാള്‍ സ്റ്റൈലില്‍ കൂളിങ് ഗ്ലാസും മഞ്ഞ ടീഷര്‍ട്ടും അണിഞ്ഞ് സുന്ദരന്‍; അമ്പരന്ന് ആരാധകര്‍

ബ്രദേഴ്‌സ് ഡേ ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
പൃഥ്വിരാജിനേക്കാള്‍ സ്റ്റൈലില്‍ കൂളിങ് ഗ്ലാസും മഞ്ഞ ടീഷര്‍ട്ടും അണിഞ്ഞ് സുന്ദരന്‍; അമ്പരന്ന് ആരാധകര്‍
Updated on
1 min read

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റിയന്‍, ധര്‍മജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു പുഴയ്ക്കരികില്‍ നില്‍ക്കുന്ന പൃഥ്വിരാജിനിയേും മഡോണയേയും ധര്‍മജനേയുമാണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം മഞ്ഞ ടീഷര്‍ട്ടും കൂളിങ് ഗ്ലാസും വെച്ച് ഒരു യുവകോമളനേയും കാണാം. 

സോഷ്യല്‍ മാഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം ഈ സുന്ദരനാണ്. വിജയരാഘവവനാണ് പൃഥ്വിരാജിനേക്കാള്‍ സ്റ്റൈലില്‍ ഫോട്ടോയില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. വിജയരാഘവനാണെന്ന സത്യം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇങ്ങനെയൊരു മുഖം വിജയരാഘവന് ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലും തോല്‍പ്പിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com