'പേരന്‍പില്‍ വാപ്പച്ചി അഭിനയിച്ചത് ഒരു കുട്ടിയുടെ കൗതുകത്തോടെ'; മമ്മൂട്ടിയെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍

ഇന്ന് റിലീസ് ചെയ്ത ചിത്രം ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കിയിരിക്കുകയാണ്
'പേരന്‍പില്‍ വാപ്പച്ചി അഭിനയിച്ചത് ഒരു കുട്ടിയുടെ കൗതുകത്തോടെ'; മമ്മൂട്ടിയെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍
Updated on: 
1 min read

മമ്മൂട്ടിയിലെ അഭിനേതാവിന്റെ മടങ്ങിവരവായിട്ടാണ് പേരന്‍പിലെ അമുദനെ വിലയിരുത്തുന്നത്. ഇതിനോടകം നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് റിലീസ് ചെയ്ത ചിത്രം ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. 

കുട്ടികളുടേതു പോലെയുള്ള കൗതുകത്തോടെയാണ് വാപ്പച്ചി പേരന്‍പില്‍ അഭിനയിച്ചത് എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടിയുടെ ഒരിക്കലും അവസാനിക്കാത്ത കലയോടുള്ള അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തേയും സിനിമയോടുള്ള സ്‌നേഹത്തെയും പുകഴ്ത്താനും ദുല്‍ഖര്‍ മറന്നില്ല. 

ദേശിയ പുരസ്‌കാര ജേതാവായ റാമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പില്‍ പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം അമുദന്‍ പഴയ മമ്മൂട്ടിയെ തിരികെ കൊണ്ടുവന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. സാധന, അഞ്ജലി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com