പോലീസായി മാധവന്‍-ഗ്യാങ്‌സ്റ്ററായി വിജയ് സേതുപതി; ഇത് സംഭവം കിടുക്കും

പോലീസായി മാധവന്‍-ഗ്യാങ്‌സ്റ്ററായി വിജയ് സേതുപതി; ഇത് സംഭവം കിടുക്കും
Updated on: 
1 min read

ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലുള്ള വൈവിധ്യത്തില്‍ ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് കുറഞ്ഞ കാലം കൊണ്ട് തമിഴ് സിനിമയില്‍ ശ്രദ്ധേയനായ വിജയ് സേതുപതി ആദ്യമായി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രമായ വിക്രം വേദയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്റ്റീരിയോ ടൈപ്പിക് കഥാപാത്രങ്ങള്‍ വിട്ട് മാറിച്ചിന്തിച്ചു തുടങ്ങിയ തമിഴിന്റെ ചോക്ലേറ്റ് ബോയ് മാധവനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അഭിനയമികവില്‍ ശ്രദ്ധേയരായ  രണ്ട് താരങ്ങള്‍ തമ്മില്‍ ഒരു സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടയില്‍ ട്രെയിലര്‍ വന്നതോടെ പ്രതീക്ഷ വീണ്ടു വര്‍ധിച്ചു. 

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് വിക്രം വേദ. ഇരട്ട സംവിധായകരായ ഗായത്രി പുഷ്‌കര്‍ ആണ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ഗ്യാങ്സ്റ്ററായി എത്തുന്ന ചിത്രത്തില്‍ പോലീസ് ഓഫസറിന്റെ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, ഹരീഷ് പേരാടി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ജൂലൈ ഏഴിനാണ് ചിത്രം തിയെറ്ററുകളില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER