'പ്രതിപക്ഷനേതാവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, കേരളത്തെ സഹായിക്കാനാണ് അവർ ശ്രമിച്ചത്'; വെളിപ്പെടുത്തലുമായി ആർഎസ് വിമൽ

പ്രതിപക്ഷനേതാവ് പറഞ്ഞ Sprinklr എന്ന സ്ഥാപനത്തിന്റെ ഉടമ മലയാളിയായ രാജി തോമസാണ് എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വിമൽ പറയുന്നത്
'പ്രതിപക്ഷനേതാവിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, കേരളത്തെ സഹായിക്കാനാണ് അവർ ശ്രമിച്ചത്'; വെളിപ്പെടുത്തലുമായി ആർഎസ് വിമൽ
Updated on
1 min read

സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോ​ഗികളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോർത്തിക്കൊടുക്കുന്നുവെന്ന പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. പ്രതിപക്ഷനേതാവ് പറഞ്ഞ Sprinklr എന്ന സ്ഥാപനത്തിന്റെ ഉടമ മലയാളിയായ രാജി തോമസാണ് എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വിമൽ പറയുന്നത്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കേരളത്തെ സഹായിക്കാനാണ് Sprinklr ശ്രമിച്ചതെന്നുമാണ് സംവിധായകൻ കുറിച്ചത്. വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനിന്റെ നിർമാതാവായിരുന്നു രാജി തോമസ്. 

ആർഎസ് വിമലിന്റെ പോസ്റ്റ് വായിക്കാം

കോവിഡ് 19മായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ പത്രസമ്മേളവുമായി ബന്ധപ്പെട്ട ഒരു വിവരത്തിന്റെ പേരിലാണ് എനിക്കീ കുറിപ്പ് ഇടേണ്ടി വരുന്നത്. സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട ഡേറ്റകള്‍ അമേരിക്കന്‍ കമ്പനിയായ Sprinklrന് ചോര്‍ത്തി കൊടുത്ത് കച്ചവടം നടത്തുന്നൂ എന്നാണ് ആ വാര്‍ത്ത. പ്രതിപക്ഷനേതാവിന്റെ വാക്കുകളില്‍ നിന്നും അദ്ദേഹത്തെയാരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെ അറിവിലേക്ക്, ലോകമെമ്പാടും പതിനായിരക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന Sprinklr എന്ന അമേരിക്കന്‍ സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ.യും മലയാളിയായ രാജി തോമസ് ആണ്. ശ്രീ.രാജി തോമസ് എനിക്ക് സുഹൃത്ത് മാത്രമല്ല, സഹോദരതുല്ല്യന്‍ കൂടിയാണ്. 

കൈവിട്ടുപോകുമെന്ന് കരുതിയൊരു ജീവിതം എനിക്ക് തിരിച്ചു തന്ന ആളാണ് രാജി. 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ പുറത്ത് വരാതിരിക്കാന്‍ നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ തീവ്രശ്രമം നടത്തിയപ്പോള്‍ രാജി തോമസാണ് എനിക്ക് കൈത്താങ്ങായത്. സത്യത്തില്‍ രാജിതോമസ് ഇല്ലായിരുന്നെങ്കില്‍ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നൂ. കഠിനാദ്ധ്വാനം കൊണ്ട് അമ്പരപ്പിക്കുന്ന ബിസിനസ് സാമ്രാജ്യം രൂപപ്പെടുത്തിയ ആളാണ് രാജി തോമസ്. ജീവിതത്തോടുള്ള എന്റെ സമീപനം കണ്ടിട്ടാണ് അദ്ദേഹം എന്നേയും ഒപ്പം കൂട്ടിയത്. 

ഇപ്പോള്‍ പ്രതിപക്ഷനേതാവ് ആരോപിച്ചിരിക്കുന്ന വിവാദവിഷയവുമായി ബന്ധപ്പെട്ട്, രാജി തോമസുമായി സംസാരിച്ചതില്‍ നിന്നും ഞാന്‍ മനസിലാക്കുന്നത് കേരളത്തെ സഹായിക്കാനായി Sprinklr നടത്തിയൊരു ശ്രമമായിട്ടാണ്. കൊറോണയെന്ന മഹാവിപത്തിന് മുന്നില്‍ നൂറ് ശതമാനം ചങ്കുറപ്പോടെ പ്രതിരോധിച്ച് നിന്നവരാണ് മലയാളികള്‍. അതിലൊരാളാണ് Sprinklrന്‍റെ തലവനും മലയാളിയുമായ രാജിതോമസ്. വിവാദങ്ങളുടെ ആഴത്തിലുള്ള വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ Sprinklr തന്നെ വ്യക്തമായി രേഖപ്പെടുത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com