പ്രതീക്ഷ ഉയര്‍ത്തി തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ട്രെയ്‌ലര്‍; ഏറ്റെടുത്ത് ആരാധകര്‍

നവംബര്‍ എട്ടിനാണ് സിനിമ പുറത്തിറങ്ങുന്നത്
പ്രതീക്ഷ ഉയര്‍ത്തി തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ട്രെയ്‌ലര്‍; ഏറ്റെടുത്ത് ആരാധകര്‍
Updated on
1 min read

മീര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. മോഷന്‍ പോസ്റ്ററിന് പിന്നാലെയാണ് ട്രെയ്‌ലര്‍ പുറത്തുവരുന്നത്. ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ല്‍ പുറത്തിറക്കിയിരിക്കുന്നത് യഷ് ചോപ്രയുടെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ചാണ്. 

1795 ലെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ക്രൂരതകളും അതിനെതിരേ പടനയിക്കുന്ന ഇന്ത്യക്കാരുടേയും കഥയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആസാദ് എന്ന ശക്തമായ കഥാപാത്രമായാണ് അമിതാഭ് ബച്ചന്‍ വേഷമിടുന്നത്. അദ്ദേഹത്തിന്റെ അനുയായി ആയിട്ടാണ് ഫാത്തിമ എത്തുന്നത്. 

എന്നാല്‍ ട്രെയ്‌ലറില്‍ ഉടനീളം ശ്രദ്ധിക്കപ്പെടുന്നത് വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന അമീര്‍ ഖാന്‍ കഥാപാത്രം ഫിറാങ്കി മല്ലാഹിനെ തന്നെയാണ്. ബ്രിട്ടീഷുകാരുടേയും ആസാദിന്റേയും പക്ഷം പിടിക്കുന്ന എന്ന കഥാപാത്രമായാണ് അമീര്‍ എത്തുന്നത്. പ്രധാന കഥാപാത്രങ്ങളേയും സംഭവങ്ങളേയും കാണിക്കുന്നതാണ് മൂന്നര മിനിറ്റ് വരുന്ന ട്രെയ്‌ലര്‍. നവംബര്‍ എട്ടിനാണ് സിനിമ പുറത്തിറങ്ങുന്നത്. 

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചതു മുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 210 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം ബോളിവുഡിലെ ഏറ്റവും പണം മുടക്കുന്ന ചിത്രമാണ്. ഫിലിപ് മെഡോസ് ടെയ്‌ലറിന്റെ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിന് അടിസ്ഥാനമാക്കിയാണ് ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com