പ്രതീക്ഷ നിറച്ച് 2.0 യുടെ ട്രെയിലര്‍ നവംബര്‍ മൂന്നിനെത്തും; 29 ന് ചിത്രം തിയേറ്ററുകളില്‍  (വീഡിയോ) 

ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി സ്റ്റൈല്‍ മന്നന്റെ ബിഗ് ബജറ്റ് ചിത്രം 2.0 യുടെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു.നവംബര്‍ മൂന്നിനാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍
പ്രതീക്ഷ നിറച്ച് 2.0 യുടെ ട്രെയിലര്‍ നവംബര്‍ മൂന്നിനെത്തും; 29 ന് ചിത്രം തിയേറ്ററുകളില്‍  (വീഡിയോ) 
Updated on
1 min read

രാധകരുടെ ഹൃദയമിടിപ്പ് കൂട്ടി സ്റ്റൈല്‍ മന്നന്റെ ബിഗ് ബജറ്റ് ചിത്രം 2.0 യുടെ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു.നവംബര്‍ മൂന്നിനാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചെന്നൈയിലെ സത്യം സിനിമാസില്‍ വച്ച് പുറത്ത് വിടുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് 2.0 യുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തതോടെയാണ് പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നത്.

എന്തിരന്റെ തുടര്‍ച്ചയായെത്തുന്ന ചിത്രത്തില്‍ രജനീകാന്തിനൊപ്പം ഹോളിവുഡ് താരം എമി ജാക്‌സണും ബോളിവുഡില്‍ നിന്ന് അക്ഷയും എത്തും. കലാഭവന്‍ ഷാജോണും റിയാസ് ഖാനും 2.0 യില്‍ വേഷമിടുന്നുണ്ട്.

450 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എ ആര്‍ റഹ്മാന്‍ സംഗീതവും നീരവ് ഷായുടെ ക്യാമറയും ചേരുമ്പോള്‍ ആരാധകരുടെ മനം നിറയുമെന്ന് ഉറപ്പ്. ഒരു വര്‍ഷമായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിലാണ് ശങ്കറും സംഘവും. 

വിജയ് സേതുപതിയും തൃഷയുമൊത്തുള്ള പേട്ടയുടെ ഷൂട്ടിംങും പൂര്‍ത്തിയാക്കിയിരിക്കുകയാണ് രജനീകാന്ത്. 2.0 നവംബര്‍ 29 ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com