പ്രഭാസിന് തിരിച്ചടി, ഭൂമി തര്‍ക്കക്കേസില്‍ ഹര്‍ജി തള്ളി 

പ്രഭാസിന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്ന ഭൂമിയെ ചൊല്ലിയാണ് തർക്കം
പ്രഭാസിന് തിരിച്ചടി, ഭൂമി തര്‍ക്കക്കേസില്‍ ഹര്‍ജി തള്ളി 
Updated on
1 min read

ഭൂമി തര്‍ക്കക്കേസില്‍ തെലുങ്കു നടന്‍ പ്രഭാസ് നല്‍കിയ ഹര്‍ജി  തെലങ്കാന ഹൈക്കോടതി തള്ളി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്താണ് കോടതി ഉത്തരവ്. പ്രഭാസിന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്ന ഭൂമിയെ ചൊല്ലിയാണ് തർക്കം. 

പ്രഭാസിന് അനുകൂലമായി ഉണ്ടായിരുന്ന കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. രംഗ റെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 18,747 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കികൊണ്ട് ഉത്തരവിട്ടത്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്ന് നിർദേശിച്ചി‌ട്ടുണ്ട്. 

തർക്കഭൂമി വർഷങ്ങൾക്ക് മുൻപ് താൻ വാങ്ങിയതാണെന്നാണ് പ്രഭാസ് അവകാശപ്പെടുന്നത്. 2014 ലെ റെഗുലറൈസേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിച്ചെന്നും നിയമപരമായി രജിസ്‌ട്രേഷന്‍ നടത്തിയെന്നും താരം വാദിച്ചു. തര്‍ക്കം പരിഹരിച്ച് ഉത്തരവ് തീര്‍പ്പാക്കാൻ വിചാരണ കോടതിയെ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ് ഹൈക്കോട‌തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com