പ്രളയക്കെടുതി : ഓണത്തിന് പുതിയ ചിത്രങ്ങളില്ല ; കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് മാറ്റി

ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങളാണ് ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്
പ്രളയക്കെടുതി : ഓണത്തിന് പുതിയ ചിത്രങ്ങളില്ല ; കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് മാറ്റി
Updated on
2 min read

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണത്തിന് ഇക്കുറി പുതിയ ചിത്രങ്ങളില്ല. ഓണത്തിന് പ്രദർശനം നിശ്ചയിച്ചിരുന്ന സിനിമകളുടെ റിലീസ്  മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു പ്രധാന ചിത്രങ്ങളാണ് ഓണക്കാലത്ത് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിയാണ് നായകന്‍. മറ്റൊരു സുപ്രധാന വേഷത്തിൽ  അതിഥി താരമായി സൂപ്പർ താരം മോഹൻലാലും എത്തുന്നുണ്ട്. 

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നവ.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പടയോട്ടത്തിന്റെ റിലീസിം​ഗ് നേരത്തെ തന്നെ അണിയറ പ്രവർത്തകർ മാറ്റിവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com