പ്രശസ്ത നടന്‍ വിന്‍സെന്റ് മാര്‍സെല്ലോ അന്തരിച്ചു 

കാന്‍സര്‍ രോഗത്തെ അതിജീവിച്ച നടന്‍ 2009മുതല്‍ മറവിരോഗത്തിന് ചികിത്സ തേടിയിരുന്നു
പ്രശസ്ത നടന്‍ വിന്‍സെന്റ് മാര്‍സെല്ലോ അന്തരിച്ചു 
Updated on: 
1 min read

പ്രശസ്ത ഹോളിവുഡ് നടന്‍ വിന്‍സെന്റ് മാര്‍സെല്ലോ അന്തരിച്ചു. 68 വയസ്സായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല. താരത്തിന്റെ ഭാര്യ ലൊറേലിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 

കാന്‍സര്‍ രോഗത്തെ അതിജീവിച്ച നടന്‍ 2009മുതല്‍ മറവിരോഗത്തിന് ചികിത്സ തേടിയിരുന്നു. ട്വിറ്ററിലൂടെയാണ് ലൊറേലി ഭര്‍ത്താവിന്റെ മരണവാര്‍ത്ത പങ്കുവച്ചത്. അദ്ദേഹത്തെ അറിയുന്നവരെ നേരിട്ട് വിളിച്ച് മരണം അറിയിക്കാത്തതില്‍ ക്ഷമ ചോദിച്ച ലൊറേലി തന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും ട്വിറ്റില്‍ കുറിച്ചു. 

1970 മുതല്‍ അഭിനയരംഗത്തുള്ള താരം ജെയിംസ് ബോണ്ട് സീരീസിലെ രണ്ട് സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. ദി സ്‌പൈ ഹൂ ലവ്ഡ് മീ, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. 990 പുറത്തിറങ്ങിയ 'ദി വിച്ചസ്' എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്.
പിന്നീട് സൂപ്പര്‍മാന്‍, പ്ലാനറ്റ് 51 തുടങ്ങിയവയിലും താരം ശ്രദ്ധേയനായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com