പ്രിയങ്കയുടെ സഹോദരന്റെ വിവാഹം മുടങ്ങി, സ്ഥിരീകരിച്ച് മധൂ ചോപ്ര; വിവാഹനിശ്ചയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ഇഷിത 

ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനപ്രകാരമാണ് വിവാഹം വേണ്ടെന്നുവച്ചതെന്നാണ് മധു ചോപ്രയുടെ വാക്കുകള്‍
പ്രിയങ്കയുടെ സഹോദരന്റെ വിവാഹം മുടങ്ങി, സ്ഥിരീകരിച്ച് മധൂ ചോപ്ര; വിവാഹനിശ്ചയ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് ഇഷിത 
Updated on: 
1 min read

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയും ഇഷിതയും തമ്മിലുള്ള വിവാഹം മുടങ്ങിയെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരിക്കുന്നു. പിങ്ക്‌വില്ലയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മകന്റെ വിവാഹം മുടങ്ങിയ വാര്‍ത്ത മധു ചോപ്ര സ്ഥിരീകരിച്ചത്. 

ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനപ്രകാരമാണ് വിവാഹം വേണ്ടെന്നുവച്ചതെന്നാണ് മധു ചോപ്രയുടെ വാക്കുകള്‍.

വിവാഹത്തിന് രണ്ട് നാള്‍ മുമ്പ് ഇഷിതയ്ക്ക് ഒരു സര്‍ജറിക്ക് വിധേയയാകേണ്ടി വന്നതുകൊണ്ട് വിവാഹം മാറ്റിവയ്ക്കുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇഷിത സര്‍ജറി കഴിഞ്ഞ് ആശുപത്രി വിടുന്നതിന് മുമ്പുതന്നെ വിവാഹം വേണ്ടെന്നുവച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇഷിത കുറിച്ച വാക്കുകള്‍ ഈ സംശയത്തിന് ബലമേകുന്നതായിരുന്നു. പിന്നീട് സിദ്ധാര്‍ത്ഥുമൊത്തുള്ള ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് ഇഷിത ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER