പ്രിയതമന് പിറന്നാള്‍ ചുംബനവുമായി സമാന്ത; വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ അഘോഷമാക്കി നാഗചൈതന്യ 

വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ സമാന്തയോടൊപ്പം ആഘോഷിച്ച് നാഗചൈതന്യ 
പ്രിയതമന് പിറന്നാള്‍ ചുംബനവുമായി സമാന്ത; വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ അഘോഷമാക്കി നാഗചൈതന്യ 
Updated on
1 min read

വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ സമാന്തയോടൊപ്പം ആഘോഷിച്ച് നാഗചൈതന്യ. 31 വയസിലേക്ക് കടന്ന നാഗചൈതന്യയ്ക്ക് ഈ പിറന്നാള്‍ വളരെ അധികം പ്രത്യേകതകളുള്ളതാണ്. നീണ്ടനാളായി പ്രണയത്തിലായിരുന്ന തെന്നിന്ത്യന്‍ നായിക സമാന്തയുമായി കഴിഞ്ഞ മാസമാണ് വിവാഹിതരായത്. 

പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന സമാന്ത, ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഷൂട്ടിന് അവധി പറഞ്ഞ് എത്തുകയായിരുന്നു. നാഗചൈതന്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമാന്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. സമാന്തയ്‌ക്കൊപ്പം നിന്ന് കേക്ക് മുറിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ടോളിവുഡ് സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ബാഹുബലി സ്റ്റാര്‍ റാണ ബഗ്ഗുബദി നാഗചൈതന്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. താരത്തിന്റെ പിറന്നാളിന്റെ ഭാഗമായി പുതിയ ചിത്രമായ സവ്യസച്ചിയിലെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com