പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ പാക്കപ്പ്; 'ഹം ദേഖേംഗെ' പാടി ഷഹബാസ് അമനും 

ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് 'ഹലാല്‍ ലവ് സ്‌റ്റോറി'യുടെ പാക്കപ്പ്; 'ഹം ദേഖേംഗെ' പാടി ഷഹബാസ് അമനും 
Updated on
1 min read

ലാല്‍ ലവ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാക്കപ്പ് പ്രതിഷേധമാക്കി സംവിധായകൻ സക്കറിയയും സംഘവും. ആഷിക് അബു നിര്‍മിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായൊരു രീതിയില്‍ പാക്ക് അപ്പ് പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ചിത്രത്തിലെ നടീനടന്‍മാര്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ ഒരുമിച്ചിരുന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുക.  'ഹം ദേഖേംഗെ' എന്ന പ്രശസ്തമായ ഹിന്ദി ഗാനമാണ് ഈ സമയം ഷഹബാസ് അമന്‍ ആലപിക്കുന്നത്. നിശബ്ദരായിരിക്കരുതെന്നും എന്നാൽ സമാധാനപരമായി സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്ലക്കാര്‍ഡുകളും അണിയറപ്രവര്‍ത്തകരുടെ കൈകളില്‍ കാണാം. പൗരത്വനിയമവും ദേശീയ പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്ന ഹാഷ്ടാഗുകളും ഇതോടൊപ്പമുണ്ട്. 

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്‌റ്റോറി. മുമ്പ് പൗരത്വ ഭേദ​​ഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് സുഡാനി ടീം ദേശീയ അവാർഡ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു പ്രതിഷേധം കൂടി രേഖപ്പെടുത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com