ഫയല്‍വാന്റെ പോസ്റ്റര്‍ എത്തി; റിലീസ് ചെയ്തത് നാല് സൂപ്പര്‍താരങ്ങള്‍, മലയാളത്തില്‍ മോഹന്‍ലാല്‍ 

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാകളിലാണ് ചിത്രം ഒരുങ്ങുന്നത്
ഫയല്‍വാന്റെ പോസ്റ്റര്‍ എത്തി; റിലീസ് ചെയ്തത് നാല് സൂപ്പര്‍താരങ്ങള്‍, മലയാളത്തില്‍ മോഹന്‍ലാല്‍ 
Updated on
1 min read

കിച്ചാ സുദീപ് പ്രധാനവേഷത്തിലെത്തുന്ന ഫയല്‍വാന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ഓണ്‍ലൈനിലൂടെ ആരാധകര്‍ക്ക് പങ്കുവച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടപ്പോള്‍ തെലുങ്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ചിരഞ്ചീവിയാണ്. 

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാകളിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴില്‍ വിജയ് സേതുപതിയും ഹിന്ദി പതിപ്പിന്റെ പോസ്റ്റര്‍ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയും പുറത്തിറക്കി. കിച്ചയുടെ പുത്തന്‍ ലുക്കാണ് പോസ്റ്ററില്‍. എസ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബോക്‌സിങ് താരമായാണ് കിച്ച ചിത്രത്തിലെത്തുന്നത്. വേഷത്തിനായി കിച്ച നടത്തിയ മുന്നൊരുക്കങ്ങള്‍ ഏറെ വാര്‍ത്തയായിരുന്നു. ആദ്യമായാണ് താരം ഒരു ചിത്രത്തിനായി ഇത്രയധികം ശാരീരിക മാറ്റങ്ങള്‍ വരുത്തുന്നത്. ബോക്‌സിങ് വേഷത്തിലുള്ള കിച്ചയുടെ ഒരു ചിത്രം മുന്‍പ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രമാണ് അന്ന് പുറത്തുവിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com