ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും; ഷൂട്ട് ചെയ്യുന്നത് ഐ ഫോണിൽ, ക്രൂ ഇല്ല

നിലവിലുള്ള നിര്‍മ്മാണരീതികളില്‍ നിന്നും വ്യത്യസ്തമായാണ് സിനിമ ചിത്രീകരിക്കുന്നത്
ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും; ഷൂട്ട് ചെയ്യുന്നത് ഐ ഫോണിൽ, ക്രൂ ഇല്ല
Updated on
1 min read

ഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് കൊച്ചിയിൽ തുടങ്ങും. പുതിയ ചിത്രങ്ങൾ ഇപ്പോൾ വേണ്ട എന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം നിലനിൽക്കെയാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. നിലവിലുള്ള നിര്‍മ്മാണരീതികളില്‍ നിന്നും വ്യത്യസ്തമായാണ് സിനിമ ചിത്രീകരിക്കുന്നത്.

ഐ ഫോണിൽ ഷൂട്ട് ചെയ്യുന്ന ചിത്രത്തിന് ഒന്നരമണിക്കൂർ മാത്രമാണ് ദൈർഘ്യമുണ്ടാവുക. ഫഹദ് ഫാസിലിന്റെ വീട്ടില്‍ ഉള്‍പ്പെടെ ചിത്രീകരിക്കുന്ന രീതിയില്‍ ക്രൂ ഇല്ലാതെയും ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളിലും പൂര്‍ത്തിയാകുന്ന പരീക്ഷണ സിനിമയാണ് മഹേഷ് നാരായണന്‍ ചെയ്യുന്നത്. സിനിമയ്ക്കെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്തെത്തിയെങ്കിലും ഫെഫ്ക പൂർണ പിന്തുണ അറിയിച്ചു.

പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. പുതിയ സിനിമകൾ ഷൂട്ട് ചെയ്യുന്നതിൽ എതിർപ്പ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി യുവ സംവിധായകരാണ് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com