ബച്ചന്റെ വീട്ടില്‍ വെച്ച് ഐശ്വര്യയുടെ മാനേജര്‍ക്ക് പൊള്ളലേറ്റു; ഷാരൂഖിന്റെ അവസരോചിതമായ ഇടപെടല്‍ രക്ഷയായി

ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു.
ബച്ചന്റെ വീട്ടില്‍ വെച്ച് ഐശ്വര്യയുടെ മാനേജര്‍ക്ക് പൊള്ളലേറ്റു; ഷാരൂഖിന്റെ അവസരോചിതമായ ഇടപെടല്‍ രക്ഷയായി
Updated on
1 min read

ദീപാവലി ദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടില്‍ വെച്ച് നടന്ന ആഘോഷ രാവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സിനിമാപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ആ വലിയ പാര്‍ട്ടിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യയും പങ്കെടുത്തിരുന്നു. 

ഷാരൂഖ് ഖാന്‍, കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

എന്നാല്‍ ആഘോഷത്തിനിടയില്‍ ഒരു അപകടമുണ്ടായെന്നും ഷാരൂഖ് ഖാന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആഘോഷത്തിനിടെ ഐശ്വര്യ റായിയുടെ മനേജര്‍ അര്‍ച്ചന സദാനന്ദിന്റെ വസ്ത്രത്തില്‍ തീപടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു. 

ഷാരൂഖിന്റെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. പതിനഞ്ച് ശതമാനത്തോളം പൊള്ളലേറ്റ അര്‍ച്ചന ഇപ്പോള്‍ ആശുപത്രിയിലാണ്. അണുബാധയെ തുടര്‍ന്ന അര്‍ച്ചന ഐസിയുവില്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. അതിനാല്‍ അതിഥികളില്‍ പലരും പിരിഞ്ഞു പോയിരുന്നു. ഇരുപത് വര്‍ഷമായി ഐശ്വര്യയ്‌ക്കൊപ്പമുള്ള ആളാണ് അര്‍ച്ചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com