ബര്‍ത്ത്‌ഡേ കാര്‍ഡില്‍ എഴുതിയത് എന്താണെന്ന് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് ചോദിക്കുന്ന ടൊവിനോ: പോസ്റ്റ് വൈറല്‍

ഇപ്പോള്‍ ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റാണ് വൈറലാവുന്നത്. 
ബര്‍ത്ത്‌ഡേ കാര്‍ഡില്‍ എഴുതിയത് എന്താണെന്ന് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് ചോദിക്കുന്ന ടൊവിനോ: പോസ്റ്റ് വൈറല്‍
Updated on
1 min read

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആര്‍ക്കും കേട്ടാല്‍ മനസിലാകില്ല എന്നൊരു സംസാരം പൊതുവേ സിനിമാലോകത്തുണ്ട്. പ്രേഷകര്‍ പലപ്പോഴും അതിനെ ട്രോളാറുമുണ്ട്. ആശയങ്ങള്‍ പങ്കുവെക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ സംവദിക്കാന്‍ മിക്കപ്പോഴും ഇംഗ്ലീഷ് ഭാഷയാണ് താരം ഉപയോഗിക്കാറുള്ളത്. 

ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ് എഴുതിയ കുറിപ്പിന് താഴെ ഒരാള്‍ അതിന്റെ തര്‍ജമയുമായി രംഗത്ത് വരികയും അത് അദ്ദേഹം തന്നെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ടൊവിനോ തോമസിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റാണ് വൈറലാവുന്നത്. 

'പിറന്നാള്‍ ആശംസകര്‍ സഹോദരാ' എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.  അതിന് താഴെയാണ് ട്രോള്‍ മഴ. ''അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ'' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com