

മുംബൈ; സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും അവരെ ജീവിതകാലം മുഴുവന്‍ ജയിലില്‍ അടയ്ക്കണമെന്നും ബോളിവുഡ് നടി വഹീദ റഹ്മാന്‍. തെലുങ്കാനയിലെ മൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കഠിനമായ വേദനയുണ്ടെന്നും താരം പറഞ്ഞു.
'ബലാത്സംഗം എന്ന് പറയുന്നത് ഭീകരമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റം. എന്നാല്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കൊല്ലരുത് ജീവിതകാലം മുഴുവും തുറങ്കില്‍ അടയ്ക്കണം എന്നാണ് വഹീദ പറയുന്നത്. ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതികള്‍ നാലു പേരെയും പൊലീസ് വെടിവെച്ചുകൊന്നിരുന്നു. പൊലീസ് നടപടിയെ പ്രശംസിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.
മാപ്പര്‍ഹിക്കാത്ത തെറ്റാണെങ്കിലും ഒരാളുടെ ജീവനെടുക്കാനുള്ള അനുവാദം ആര്‍ക്കും ഇല്ല. ബലാത്സംഗികളെ ജീവിതകാലം മുഴുവന്‍ തടവിലിടണം. അവരുടെ ജീവിതം അങ്ങനെ ഇല്ലാതാകണം. കുറ്റം ചെയ്യുന്നതിനിടയില്‍ തന്നെ പ്രതികള്‍ അറസ്റ്റിലാവുകയാണെങ്കില്‍ അവര്‍ക്കെതിരേ കേസ് എടുത്ത് ജനങ്ങളുടെ പണം കളയുന്നത് എന്തിനാണെന്നും വഹീദ ചോദിക്കുന്നു. സംഗീതജ്ഞന്‍ രൂപ്കുമാര്‍ റാഥോഡിന്റെ ആദ്യത്തെ ബുക്ക് വൈല്‍ഡ് വോയേജ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ചടങ്ങില്‍ പങ്കെടുത്ത സംവിധായകന്‍ ഓംപ്രകാശ് മെഹ്‌റയും പൊലീസ് എന്‍കൗണ്ടറിനെ തള്ളിപ്പറഞ്ഞു. എന്‍കൗണ്ടര്‍ നല്ല വാര്‍ത്തയല്ലെന്നും സമൂഹം ഒന്നടങ്കവും നിയമപാലകരും എല്ലാ പൗരന്മാരും തലകുനിക്കേണ്ട സംഭവമാണ് നടന്നിരിക്കുന്നത്. സാംസ്‌കാരമുള്ള സമൂഹം എന്ന നിലയില്‍ മരണം വിധിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates