'ബുധനാഴ്ച മുംബൈയിലെത്തും, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ തടയൂ'; ശിവസേന നേതാവിനെ പരസ്യമായി വെല്ലുവിളിച്ച് കങ്കണ 

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്
'ബുധനാഴ്ച മുംബൈയിലെത്തും, ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ തടയൂ'; ശിവസേന നേതാവിനെ പരസ്യമായി വെല്ലുവിളിച്ച് കങ്കണ 
Updated on
1 min read

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്.  മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് നടിയോട് ആവശ്യപ്പെട്ട ശിവസേന എംപിയെ തിരിച്ചെത്തുന്ന ദിവസമടക്കം അറിയിച്ചാണ് നടിയുടെ വെല്ലുവിളി. ഈ മാസം ഒന്‍പതാം തിയതി (ബുധനാഴ്ച) താന്‍ മുംബൈയിലെത്തുമെന്നും ധൈര്യമുണ്ടെങ്കില്‍ തടയൂ എന്നുമാണ് കങ്കണയുടെ പുതിയ ട്വീറ്റ്. 

'മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്, അതുകൊണ്ട് വരുന്ന ആഴ്ച, 9 സെപ്തംബര്‍, ഞാന്‍ മുംബൈയിലേക്ക് യാത്രചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ', എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

മുംബൈ പൊലീസിനെതിരെ നടി നടത്തിയ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന. കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. തുടര്‍ന്ന് കങ്കണ സഞ്ജയ് മറുപടി നല്കി മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തിരുന്നു. 'മുംബൈയിലേക്ക് കാലു കുത്തരുതെന്ന് പരസ്യമായി എന്നെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ശിവസേന നേതാവായ സഞ്ജയ് റാവത്ത്. എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ ആയി മാറുന്നത്?  എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിനുപിന്നാലെയാണ് നേതാവിനെ പരസ്യമായി വെല്ലുവിളിച്ച് നടി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ മണാലിയിലെ സ്വന്തം വീട്ടിലാണ് കങ്കണ താമസിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com