'ബേബു എന്നോടൊപ്പം ഉള്ളതിൽ കടപ്പെട്ടിരിക്കുന്നു', സുശാന്തിന്റെ ഡയറി പരസ്യപ്പെടുത്തി റിയ

സുശാന്തിന്റെ ഡയറിയിൽ നിന്നുള്ള ഒരു പേജ് പരസ്യമാക്കിയിരിക്കുകയാണ് നടി
'ബേബു എന്നോടൊപ്പം ഉള്ളതിൽ കടപ്പെട്ടിരിക്കുന്നു', സുശാന്തിന്റെ ഡയറി പരസ്യപ്പെടുത്തി റിയ
Updated on
1 min read

സുശാന്ത് സിങ്ങ് രജപുത്തിന്റെ മരണത്തിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ നടൻ കുറിച്ച ചില വാക്കുകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രവർത്തി. സുശാന്തിന്റെ കുടുംബാം​ഗങ്ങളുടെ പരാതിയിൽ ആരോപണങ്ങൾ നേരിടുകയാണ് റിയ. ഇതിനിടയിൽ സുശാന്തിന്റെ ഡയറിയിൽ നിന്നുള്ള ഒരു പേജ് പരസ്യമാക്കിയിരിക്കുകയാണ് നടി.

തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് ഈ പേജിൽ സുശാന്ത് കുറിച്ചിരിക്കുന്നത്. റിയയെ ബേബു എന്നാണ് സുശാന്ത് വിളിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സാർ , മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളർത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്. സുശാന്തിന്റെ കൈയക്ഷരമാണ് ഡയറിയിലേതെന്നും തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്നും ഇതോടൊപ്പം റിയ വ്യക്തമാക്കി.

സുശാന്തിന് ശ്രദ്ധേയ സിനിമകളിൽ ഒന്നായ ചിച്ചോർ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടർ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളിൽ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്നാണ് നടിയുടെ വാക്കുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com