ബോബി-സഞ്ജയ് ചിത്രം 'എവിടെ': ക്യാരക്ടര്‍ പോസ്റ്ററുകൾ എത്തി, ട്രെയിലര്‍ നാളെ 

ബൈജു സന്തോഷ്, കുഞ്ചൻ, അനശ്വര രാജൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ബോബി-സഞ്ജയ് ചിത്രം 'എവിടെ': ക്യാരക്ടര്‍ പോസ്റ്ററുകൾ എത്തി, ട്രെയിലര്‍ നാളെ 
Updated on
1 min read

പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'എവിടെ'. കെ.കെ രാജീവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ക്യാരക്ടര്‍ പോസ്റ്ററുകൾ പുറത്ത് വിട്ടു. 

കൃഷ്ണന്‍ സി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ  സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബൈജു സന്തോഷ്, കുഞ്ചൻ, അനശ്വര രാജൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എസ്ഐ സൈമൺ തരകനായാണ് ബൈജു ചിത്രത്തിലെത്തുന്നത്. കുഞ്ചൻ ക​ബീർ കല്ലായിയായും അനശ്വര രാജൻ ഷഹാനയായും വേഷമിടുന്നു. 

ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും. നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com