ബോറടിപ്പിക്കുന്ന മമ്മിയാകാന്‍ തന്നെയുറച്ച് എമി; മകന്റെ ക്യൂട്ട് സിംഗിള്‍ ചിത്രവും വന്നു, ഇനിയും പ്രതീക്ഷിക്കാം..!!

കുഞ്ഞ് ആന്‍ഡ്രിയാസ് ജാക്‌സ് പനയോറ്റുവിന്റെ മനോഹര  ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
ബോറടിപ്പിക്കുന്ന മമ്മിയാകാന്‍ തന്നെയുറച്ച് എമി; മകന്റെ ക്യൂട്ട് സിംഗിള്‍ ചിത്രവും വന്നു, ഇനിയും പ്രതീക്ഷിക്കാം..!!
Updated on: 
1 min read

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരസുന്ദരിയാണ് എമി ജാക്‌സണ്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് എമിക്കും പ്രതിശ്രുതവരന്‍ ജോര്‍ജ് പനയോട്ടുവിനും ഒരു ആണ്‍കുഞ്ഞ് പിറന്നത്. പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞിനും ജോര്‍ജിനുമൊപ്പമുള്ള പടം എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതിന് ശേഷം ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചിത്രം കൂടി എമി പോസ്റ്റ് ചെയ്തു. തന്റെ മകന്‍ ആന്‍ഡ്രിയാസിന് മുലയൂട്ടുന്ന ചിത്രമായിരുന്നു അത്. ചിത്രത്തിന് രസകരമായ ഒരു ക്യാപ്ഷനും താരം നല്‍കിയിരുന്നു. 'ഞാനൊരു ബോറടിപ്പിക്കുന്ന മമ്മിയായി മാറുന്നുണ്ടോ' എന്നായിരുന്നു അത്. അത് പറഞ്ഞ് അടുത്ത ദിവസം തന്നെ മകന്റെ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് എമി. 

കുഞ്ഞ് ആന്‍ഡ്രിയാസ് ജാക്‌സ് പനയോറ്റുവിന്റെ മനോഹര  ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലായി. വളരെ ക്യൂട്ടാണ് ചിത്രത്തില്‍ ആന്‍ഡ്രിയാസ്.

ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം ഒരു മാതൃദിനത്തിലാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. 

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. തുടക്കത്തില്‍ ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്‌സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആന്‍ഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോര്‍ജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്‌സണ്‍ അവസാനമായി അഭിനയിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണ്‍ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡില്‍ സൂപ്പര്‍ഗേള്‍ എന്ന സിനിമയിലും അഭിനയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER