ബോളിവുഡില്‍ ദുല്‍ഖറാണ് താരം; നായികമാര്‍ പോലും ഡിക്യുവിന്റെ പിറകെയാണ്

ബോളിവുഡിലെ സൂപ്പര്‍നായികയായ സോനം കപൂറും കാര്‍വാനില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച കൃതി ഖര്‍ബന്ദയുമാണ് താരത്തോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്
ബോളിവുഡില്‍ ദുല്‍ഖറാണ് താരം; നായികമാര്‍ പോലും ഡിക്യുവിന്റെ പിറകെയാണ്
Updated on
1 min read

തെന്നിന്ത്യയും ബോളിവുഡും കീഴടക്കി നിരവധി ആരാധകരുള്ള യൂത്ത്‌സ്റ്റാറായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡിലെ ആദ്യ ചിത്രമായ കാര്‍വാന്‍ കൂടി പുറത്തിറങ്ങിയതോടെ ആരാധകരുടെ എണ്ണവും കൂടി. ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍ നായികമാരുടെ ആരാധനാപാത്രമാണ് ദുല്‍ഖര്‍. ബോളിവുഡിലെ സൂപ്പര്‍നായികയായ സോനം കപൂറും കാര്‍വാനില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച കൃതി ഖര്‍ബന്ദയുമാണ് താരത്തോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുന്നത്. 

ദുല്‍ഖറിന്റെ അടുത്ത ഹിന്ദി ചിത്രമായ സോയ ഫാക്റ്ററില്‍ സോനം കപൂറാണ് നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. എനിക്കും അങ്ങനെതന്നെയാണ് എന്നാണ് ഇതിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞത്. ഇത് ആദ്യമായല്ല സോനം ദുല്‍ഖറിനോടുള്ള സ്‌നേഹം പങ്കുവെക്കുന്നത്. ദുല്‍ഖര്‍ മികച്ച നടനാണെന്നും ക്യൂട്ടാണെന്നും മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ദുല്‍ഖര്‍ അഭിനയിച്ച ഓകെ കണ്‍മണിയെക്കുറിച്ചും സോനത്തിന് മികച്ച അഭിപ്രായമാണ്. 

കൃതി ബര്‍ബന്ദ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനോടുള്ള ആരാധന തുറന്നു പറഞ്ഞത്. ദുല്‍ഖറിന്റെ വലിയ ഫാനാണെന്നും അദ്ദേഹം അഭിനയിച്ച് ചിത്രങ്ങളെല്ലാം കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ഓകെ കണ്‍മണിയാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇനിയും ഒരുമിച്ച് അഭിനയിക്കണം എന്നു പറഞ്ഞുകൊണ്ട് ദുല്‍ഖറിന് മെസേജ് അയക്കാനും താരം മറന്നില്ല. അത് പിന്നെ പറയേണ്ട കാര്യമുണ്ടോ എന്നായിരുന്നു ദുല്‍ഖര്‍ ഇതിന് മറുപടി നല്‍കിയത്. കാര്‍വാനില്‍ ദുല്‍ഖറിന്റെ മുന്‍ കാമുകിയായാണ് താരം എത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് ചിത്രത്തില്‍ കൃതിയുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com