ബോളിവുഡ് ചിത്രമല്ല, എന്നിട്ടും പ്രിയയുടെ പ്രതിഫലം ഒരു കോടിയോ? 

പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ താരത്തെ സംബന്ധിച്ച് മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്
ബോളിവുഡ് ചിത്രമല്ല, എന്നിട്ടും പ്രിയയുടെ പ്രതിഫലം ഒരു കോടിയോ? 
Updated on
1 min read

രു അഡാര്‍ ലവ് എന്ന മലായാള ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ താരമായി മാറുകയായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഒറ്റ കണ്ണിറുക്കലിലൂടെയാണ് പ്രിയ ലക്ഷകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിയത്. പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ താരത്തെ സംബന്ധിച്ച് മറ്റൊരു വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രിയ വാര്യര്‍ക്ക് ഒരു കോടി രൂപയോളം പ്രതിഫലം നല്‍കി പരസ്യ ചിത്രം ഒരുങ്ങുതാണ് പുതിയ വാര്‍ത്ത. 

ബ്രാന്‍ഡിംഗ് രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പരസ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്നും ഒരു പുതുമുഖത്തെ സംബന്ധിച്ച് പ്രിയയ്ക്ക് പരസ്യത്തില്‍ അഭിനയിക്കുന്നതിനായി ലഭിച്ചിരിക്കുന്നത് ഭീമമായ തുക തന്നെയാണെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

പ്രിയ അഭിനയിച്ച ആദ്യ പരസ്യം പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പരസ്യവാര്‍ത്ത.  രണ്‍വീര്‍ സിങ് നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രിയ വാര്യര്‍ അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായി മറ്റൊരു ബോളിവുഡ് ചിത്രത്തില്‍ നിന്നും പ്രിയയ്ക്ക് ക്ഷണം ലഭിച്ചുവെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nasarudeen Shah
Joju George
Joju George
Maala Parvathi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com