ഭക്തിസാന്ദ്രമായി അബ്രഹാമിന്റെ സന്തതികളുടെ ആദ്യ വീഡിയോ ഗാനം പുറത്ത്

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഭക്തിസാന്ദ്രമായി അബ്രഹാമിന്റെ സന്തതികളുടെ ആദ്യ വീഡിയോ ഗാനം പുറത്ത്
Updated on: 
1 min read

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം എബ്രഹാമിന്റെ സന്തതികളിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി.  'യെരുശലേം നായക' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. ശ്രെയ ജയദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വിദ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തില്‍ യേശുവിന്റെ പ്രാര്‍ത്ഥനയാണ്. ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. 

കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com