സൂപ്പർതാരം സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. നിരവധി പ്രമുഖരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. 25 വർഷം മുൻപ് സുരേഷ് ഗോപിയെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് രാഹുൽ ഈശ്വർ. സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഒരു വാരികയ്ക്കുവേണ്ടി സുരേഷ് ഗോപിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്. ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ മുട്ടുവിറച്ചെന്നും പഠിച്ചുവെച്ച ചോദ്യങ്ങളെല്ലാം മറന്നുപോയെന്നുമാണ് രാഹുൽ ഈശ്വർ കുറിക്കുന്നത്. ഇന്റർവ്യൂ നടത്തുന്നതിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ ഈശ്വറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
Happy Birthday സുരേഷേട്ടാ Suresh Gopi - 25 വർഷം മുൻപ് 1995 - കമ്മീഷണർ ഭരത്ചന്ദ്രൻ IPS മായി ഇന്റർവ്യൂ. #throwback
ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനതപുരം ടെക്നോപാർക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷൻ. ഞാൻ സ്കൂളിൽ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താൻ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണർ ലെ ഭരത്ചന്ദ്രൻ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങൾ മറന്നു പോയി. 'സുരേഷ് ഗോപി സർ' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാൻ മോനെ സ്കൂളിൽ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സർ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ. അന്ന് കണ്ട ആ നന്മ അദ്ദേഹത്തിൽ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ കിടന്നപ്പോഴും ആദ്യം കാണാൻ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്.
ഒരു പക്ഷെ നമ്മുക്ക് ജീവിതത്തിൽ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന കേരളീയൻ ശ്രീ സുരേഷ് ഗോപി. താര ജാടകൾ ഇല്ലാതെ എല്ലാ സഹജീവികളോടും സ്നേഹവും സൗഹാർദവും ഉള്ള നല്ല മലയാളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
