ഭാര്യയുടെ കപ്പ് കേക്കിന് ആര്യയുടെ സ്നേഹചുംബനം; താരദമ്പതികളുടെ പാചക പരീക്ഷണങ്ങൾ 

ബിരിയാണി, പേസ്ട്രി, പാസ്ത, പുഡ്ഡിങ്, കേക്ക് എന്നിങ്ങനെ നീളുന്നു താരസുന്ദരിയുടെ പരീക്ഷണങ്ങള്‍
ഭാര്യയുടെ കപ്പ് കേക്കിന് ആര്യയുടെ സ്നേഹചുംബനം; താരദമ്പതികളുടെ പാചക പരീക്ഷണങ്ങൾ 
Updated on
1 min read

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരജോഡികളായ ആര്യയുടെയും സയേഷയുടെയും ലോക്ക്ഡൗൺ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീട്ടിൽ പാചകപരീക്ഷണം തകൃതിയായി കൊണ്ടുപോക്കുന്ന സയേഷയാണ് താരം. ബിരിയാണി, പേസ്ട്രി, പാസ്ത, പുഡ്ഡിങ്, കേക്ക് എന്നിങ്ങനെ നീളുന്നു താരസുന്ദരിയുടെ പരീക്ഷണങ്ങള്‍.

ഇപ്പോഴിതാ കിടിലൻ കപ്പ് കേക്കാണ് സയേഷയുടെ പുതിയ പരീക്ഷണം. ഭാര്യയുടെ കപ്പ് കേക്ക് കണ്ടതും ചുംബനം സമ്മാനിച്ചാണ് ആര്യ സ്നേഹം പ്രകടിപ്പിച്ചത്. കുറച്ച് ദിവസം മുമ്പ് മാംഗോ ചീസ് കേക്ക് ഉണ്ടാക്കിയ ചിത്രവും സയേഷ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഫ്രോസ്റ്റ് ബൈ സയേഷ എന്ന ഇൻസ്റ്റ പേജും ഭക്ഷണ ചിത്രങ്ങൾ പങ്കുവയ്ക്കാനായി ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തില്‍ വെച്ചായിരുന്നു ആര്യയുടെ സയേഷയും വിവാഹിതരായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com