മകന് കൊറോണ സ്പെഷ്യൽ ഹെയർ കട്ടുമായി ഷീലു എബ്രഹാം; ഒരു സലൂൺ തുടങ്ങിക്കോളാൻ കമന്റ്; വിഡിയോ

മകനെ കസേരയിൽ ഇരുത്തി മുടിവെട്ടുന്നതാണ് വിഡിയോയിൽ കാണുന്നത്
മകന് കൊറോണ സ്പെഷ്യൽ ഹെയർ കട്ടുമായി ഷീലു എബ്രഹാം; ഒരു സലൂൺ തുടങ്ങിക്കോളാൻ കമന്റ്; വിഡിയോ
Updated on: 
1 min read

ഒന്നു മുടിവെട്ടാൻ പോലും പുറത്തുപോകാൻ പറ്റാത്ത അവസ്ഥയിലാണ് നമ്മൾ എല്ലാവരും. അതുകൊണ്ടുതന്നെ  താടിയും മുടിയുമെല്ലാം മുഴുവൻ വടിച്ചു കളഞ്ഞവരും നിരവധിയാണ്. ഇപ്പോൾ മകനു വേണ്ടി ബാർബരുടെ റോൾ ഏറ്റെടുത്തിരിക്കുകയാണ് നടി ഷീലു എബ്രഹാം. 

മകനെ കസേരയിൽ ഇരുത്തി മുടിവെട്ടുന്നതാണ് വിഡിയോയിൽ കാണുന്നത്. താരം തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്വാറന്റീൻ കാലം ഓരോ അമ്മമാരും ഏതെങ്കിലും രീതിയിൽ ക്രിയേറ്റീവാകും. എന്ന കുറിപ്പിലാണ് വിഡിയോ. മകനു താൻ നൽകിയ സ്പെഷ്യൽ ഹെയർ കട്ടിന് കൊറോണ ഹെയർ കട്ട് എന്ന പേരും ഷീലു നൽകി. 

നടിയെ പുകഴ്ത്തി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മുടിവെട്ടാൻ നന്നായി അറിയാമല്ലോ ഒരു സലൂൺ തുടങ്ങാനാണ്  ആരാധകരുടെ കമന്റ്. അടുത്ത തവണ മറ്റൊരു ഹെയർകട്ട് പരീക്ഷിക്കാൻ പറയുന്നവരുമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com