ഗായകൻ സോനു നിഗമിനോട് ആരാധകർക്കുള്ള പ്രിയം അദ്ദേഹത്തിന്റെ മകൻ നീവനോടും ഉണ്ട്. പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് പാട്ടുപാടിയതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. നീവന്റെ ചെറുപ്പത്തിലെ വിഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്. മകന്റെ സംഗീതഭാവിയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സോനു. ‘ഈശ്വർ കാ വോ സച്ചാ ബന്ദ’ എന്ന പുതിയ സംഗീത ആൽബത്തെക്കുറിച്ച് ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് മകൻ നീവനെക്കുറിച്ചും സംസാരിച്ചത്.
മകൻ ഒരു ഗായകനായി മാറണമെന്നോ സംഗീതജ്ഞനായി ജീവിക്കണമെന്നോ തനിക്ക് ആഗ്രഹമില്ലെന്നാണ് സോനു നിഗം പറഞ്ഞത്. ";നീവൻ ഒരു ഗായകനാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അഥവാ അങ്ങനെ ആയാൽ തന്നെ ഇന്ത്യയിൽ അവൻ ഗായകനായി ജീവിക്കരുതെന്നാണ് എന്റെ ആഗ്രഹം. അവൻ ഈ രാജ്യത്തു ജീവിക്കാൻ സാധ്യത വളരെ കുറവാണ്. കാരണം അവൻ ദുബായിലാണ് വളരുന്നത്. ഞാൻ അവനെ ഇന്ത്യയിൽ താമസിപ്പിച്ചിട്ടേയില്ല. ആദ്യം തന്നെ ഈ രാജ്യത്തു നിന്നും അവനെ ഞാൻ മാറ്റിയിരുന്നു", സോനു പറഞ്ഞു. രാജ്യത്തെ സംഗീന മേഖലയോടുള്ള വിയോജിപ്പ് സോനു നേരത്തെ തുറന്നുപറഞ്ഞിട്ടുള്ളതാണ്.
നീവൻ ഒരു ഗായകനായി തന്നെയാണ് ജനിച്ചതെന്ന് പറഞ്ഞ സോനും മകന് മറ്റ് പല കാര്യങ്ങളിലും താത്പത്യമുണ്ടെന്നും പറഞ്ഞു. "പാടനുള്ള കഴിവ് അവനു ജന്മസിദ്ധമായി ലഭിച്ചിട്ടുണ്ട്. പക്ഷേ, അവന് ജീവിതത്തിൽ മറ്റു പല താത്പര്യങ്ങളുമുണ്ട്. ഗെയിമിങ് ഏറെ ഇഷ്ടപ്പെടുന്ന കുട്ടിയാണ്. ഫോർട്ട്നൈറ്റ് എന്ന ഗെയിമിൽ മികച്ച പ്രകടനം കാഴ്ച വച്ച് യുഎഇലെ മുൻനിര ഗെയിമർമാരിൽ ഒരാളായി അവൻ വളർന്നിരിക്കുകയാണിപ്പോൾ. ഒരുപാട് കഴിവുകളുണ്ടവന്. അതുകൊണ്ടു തന്നെ ജീവിതത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ഞാൻ അവനോടു പ്രത്യേകമായി പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവൻ സ്വയം ചിന്തിച്ചു തീരുമാനമെടുത്ത് എന്തൊക്കെ ചെയ്യുമെന്നു കാത്തിരുന്നു കാണാം. അതാണു ഞാൻ ആഗ്രഹിക്കുന്നത്", സോനു നിഗം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates