മക്കൾക്ക് പിന്നാലെ നിർമാതാവ് കരീം മൊറോനിക്കും കൊറോണ സ്ഥിരീകരിച്ചു; ആരോ​ഗ്യം മോശമായതിനാൽ ആശങ്ക

ഇളയ മകൾ ഷാസ മൊറാനിയിൽ നിന്നാണ് അദ്ദേഹത്തിന് രോ​ഗം പകർന്നത്
മക്കൾക്ക് പിന്നാലെ നിർമാതാവ് കരീം മൊറോനിക്കും കൊറോണ സ്ഥിരീകരിച്ചു; ആരോ​ഗ്യം മോശമായതിനാൽ ആശങ്ക
Updated on
1 min read

ചെന്നൈ എക്സ്പ്രസ് നിർമാതാവ് കരീം മൊറാനിക്കും കൊറോണ സ്ഥിരീകരിച്ചു.  ഇളയ മകൾ ഷാസ മൊറാനിയിൽ നിന്നാണ് അദ്ദേഹത്തിന് രോ​ഗം പകർന്നത്. കഴിഞ്ഞ ദിവസമാണ് ഷാസയുടെ പരിശോധനഫലം പോസിറ്റീവാണെന്ന വാർത്തകൾ വന്നത്. അതിന് പിന്നാലെ മൂത്ത മകൾ സോയയ്ക്കും രോ​ഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കരീമിന്റെ ഭാര്യയ്ക്ക് കൊറോണ ബാധിച്ചിട്ടില്ല. 

കരീം മൊറാനിയുടെ ആരോ​ഗ്യസ്ഥിതി മോശമായതിനാൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. അറുപതിലേറെ വയസ്സു പ്രായമുള്ള കരീം രണ്ട് അറ്റാക്കുകളും ഒരു ബൈപാസ് സര്‍ജറിയും അതിജീവിച്ച ഹൃദ്രോഗി കൂടിയാണ്. നിലവിൽ രോ​ഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. 

ശ്രീലങ്കയിലായിരുന്ന ഷാസ മൊറാനി മാര്‍ച്ച് ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. ആ സമയത്ത് മകള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്ന് കരീം മാധ്യമങ്ങോട് പറഞ്ഞിരുന്നു. എന്നാല്‍ ഷാസയുടെ അനിയത്തി സോയക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനിലായിരുന്നു, പിന്നെയാണ് മുബൈയിലേക്ക് വന്നത്. 

സോയയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് രണ്ടുപേരെയും ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ സോയക്ക് നെഗറ്റീവായിരുന്നു. പക്ഷേ രണ്ടുപേരോടും ക്വാറന്റീനില്‍ തുടരാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുബൈയിലെ നാനാവതി ആശുപത്രിയിലാണ് ഷാസയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ പിന്നീട് സോയയ്ക്കും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു

ഹാപ്പി ന്യൂ ഇയർ എന്ന ഷാരൂഖ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാസ. ചെന്നൈ എക്‌സ്പ്രസ്, രാവണ്‍, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ നിർമാതാവാണ് കരീം മൊറാനി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com