മഞ്ജുവിന്റെ പരാതി: കേക്ക് മുറിക്കുന്നതിനിടെ സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും  

‘ഒടിയൻ’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കും   
മഞ്ജുവിന്റെ പരാതി: കേക്ക് മുറിക്കുന്നതിനിടെ സെറ്റിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും  
Updated on
1 min read

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സിനിമ മേഖലയിലുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ശ്രീകുമാർ ഭീഷണിപ്പെടുത്തുന്നെന്ന മഞ്ജുവിന്റെ പരാതിയിലാണ് മൊഴിയെടുക്കൽ. ‘ഒടിയൻ’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണു ക്രൈംബ്രാഞ്ച് നീക്കം. 

സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാർ മേനോൻ മോശമായി പെരുമാറി എന്നാണ് മഞ്ജുവിന്റെ പ്രധാന പരാതി. സംവിധായകൻ കയർത്തു സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരിൽനിന്നും മൊഴിയെടുക്കുമെന്നാണ് വിവരം. 
 
സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺേട്രാളർ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ എന്നിവരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും  തുടർനടപടികളെന്ന് അന്വേഷണസംഘം അറിയിച്ചു.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു വാരിയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com