മഞ്ഞ ഉടുപ്പില്‍ സാന്ദ്രയുടെ മാലാഖക്കുട്ടികള്‍; ഒന്നാം പിറന്നാൾ ​ഗംഭീരം (ചിത്രങ്ങൾ കാണാം) 

മഞ്ഞ ഉടുപ്പില്‍ സാന്ദ്രയുടെ മാലാഖക്കുട്ടികള്‍; ഒന്നാം പിറന്നാൾ ​ഗംഭീരം (ചിത്രങ്ങൾ കാണാം) 
Updated on: 
2 min read

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സാന്ദ്ര ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായത്. പിന്നീട് സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത സാന്ദ്ര മക്കൾക്കൊപ്പം സമയം ചിലവിടുകയായിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളായ ക്യാറ്റ്ലിന്റെയും കെൻഡലിന്റെയും ഒന്നാം ജന്മദിനം ​ഗംഭീരമായാണ് ആഘോഷിച്ചത്. 

മഞ്ഞ ഉടുപ്പിൽ മാലാഖക്കുട്ടികളെപ്പോലെ ഇരുവരും നിറഞ്ഞുനിന്നു. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു ആഘോഷം. 
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.

ഉമ്മിണിതങ്കയ്ക്കും ഉമ്മുകുലുസുവിനും ഒപ്പമുള്ള ഒരു വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് സാന്ദ്ര തന്നെയാണ് പിറന്നാല്‍ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. ഇരട്ട പെണ്‍കുട്ടികള്‍ ജീവിതത്തക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റുമെന്ന് പറഞ്ഞാണ് സാന്ദ്രയുടെ കുറിപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER