മഞ്ഞ പട്ടുടുത്ത് സമീറ റെഡ്ഡിയുടെ ബേബി ഷവര്‍; വൈറലായി ചിത്രങ്ങള്‍

ഭര്‍ത്താവ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്
മഞ്ഞ പട്ടുടുത്ത് സമീറ റെഡ്ഡിയുടെ ബേബി ഷവര്‍; വൈറലായി ചിത്രങ്ങള്‍
Updated on
2 min read

ചുവന്ന കരയുള്ള കടും മഞ്ഞ കാഞ്ചീപുരം പട്ടുസാരി ഉടുത്ത് നിറ വയറുമായി നില്‍ക്കുന്ന സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ബോളിവുഡ് താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍. നിറ വയറുമായി ബീച്ചില്‍ മൂത്ത മകനോടൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് സമീറയുടെ ബേബി ഷവറും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് രണ്ടാമത്തെ കുഞ്ഞിന്റെ ബേബി ഷവര്‍ താരം ആഘോഷമാക്കിയത്. 

ഭര്‍ത്താവ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 2104ലാണ് സമീറ വിവാഹിതയാകുന്നത്. 2015ല്‍ ആദ്യത്തെ മകന്‍ പിറന്നു. ഈ പൊട്ടിച്ചിരികളും ഉള്ളിലെ പുഞ്ചിരിയും മതി എന്നെന്നും സന്തോഷവതിയായി ജീവിക്കാന്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. മറ്റു സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി സമീറ പട്ടുസാരിയില്‍ എത്തിയതിനേയും ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. 

ഗര്‍ഭിണിയായതിന് ശേഷം വാര്‍ത്താ താരമാണ് സമീറ. ആദ്യ കുഞ്ഞ് ജനിച്ചതിന് ശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങളേക്കുറിച്ചും മാനസികമായി തളര്‍ന്നതിനെക്കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭകാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് വിമര്‍ഷിച്ച് നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചിരുന്നു.നിറവയര്‍ കാണുന്ന ചിത്രമാണ് ഇതിന് മറുപടിയായി താരം പോസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com