മഞ്ഞയണിഞ്ഞ് മാളവിക ജയറാമിന്റെ മെഹന്ദി ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ‌

മഞ്ഞയണിഞ്ഞ് മാളവിക ജയറാമിന്റെ മെഹന്ദി ഫോട്ടോഷൂട്ട്; ചിത്രങ്ങൾ വൈറൽ‌

ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്
Published on

താര ദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരപുത്രിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. മെഹന്ദി ഫോട്ടോഷൂട്ടിന്റേതാണ് ചിത്രങ്ങൾ. ‌‌‌

മഞ്ഞ ലെഹങ്ക അണിഞ്ഞ് അതീവ സുന്ദരിയാണ് താരപുത്രി. ചിത്രങ്ങൾ കണ്ട് ആദ്യം പലരും ഒന്നു ഞെട്ടി. ജയറാമിന്റെ ചക്കി വിവാഹിതയാവുകയാണോ എന്ന്. എന്നാൽ ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിനു വേണ്ടിയാണ് താരപുത്രി ബ്രൈഡൽ മേക്കോവറിൽ എത്തിയത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram) on

സിനിമയിലേക്ക് ഇതുവരെ ചുവടുവെച്ചില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ് താരം. ഇതിനോടകം നിരവധി ബ്രാൻഡുകൾക്കുവേണ്ടി താരം മോഡലിങ് ചെയ്തു കഴിഞ്ഞു. ഇനി എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chakki (@malavika.jayaram) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com