മഞ്ഞസാരിയില്‍ അതിമനോഹരിയായി ദീപിക പദുക്കോണ്‍: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ചിത്രങ്ങള്‍ കാണാം

വസ്ത്രത്തിനൊപ്പം ചന്ദേലിയര്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പും കൂടിയായപ്പോള്‍ അടിപൊളിയായി.
മഞ്ഞസാരിയില്‍ അതിമനോഹരിയായി ദീപിക പദുക്കോണ്‍: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ചിത്രങ്ങള്‍ കാണാം
Updated on
1 min read

പുതിയ പുതിയ ലുക്കുകളും വസ്ത്രങ്ങളും പരീക്ഷിച്ച് വ്യത്യസ്തയാവുകയാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. കാന്‍ ചലച്ചിത്രമേളയില്‍ ഇളംപച്ച ഗൗണുമിട്ട് വന്ന ദീപികയിലുടക്കി നില്‍ക്കുകയായിരുന്നു എല്ലാ കണ്ണുകളും. ഇപ്പോഴിതാ പുതിയ മഞ്ഞ സാരിയില്‍ ആരാധകരുടെ മനസ് കവരുകയാണ് ഈ സുന്ദരി.

ഇന്‍സ്റ്റഗ്രാമിലാണ് ഫാഷന്‍ പ്രേമികളുടെ മനസ് കവരുന്ന ചിത്രങ്ങള്‍ ദീപിക പോസ്റ്റ് ചെയ്തത്. സബ്യസാചി മുഖര്‍ജിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വസ്ത്രത്തിനൊപ്പം ചന്ദേലിയര്‍ ആഭരണങ്ങളും സിംപിള്‍ മേക്കപ്പും കൂടിയായപ്പോള്‍ അടിപൊളിയായി. ഹെയര്‍ സ്‌റ്റൈല്‍ ദീപികയുടെ പൊതുവേയുളള ശൈലിയിലായിരുന്നു.

കാനിലെ റെഡ് കാര്‍പെറ്റില്‍ ലൈം ഗ്രീന്‍ നിറത്തിലുള്ള റഫിള്‍ഡ് ഗൗണ്‍ ധരിച്ചെത്തിയാണ് ദീപിക ക്യാമറാകണ്ണുകളെ വിസ്മയിപ്പിച്ചത്. കാനിന്റെ റെഡ് കാര്‍പെറ്റില്‍ എത്തിയ താരസുന്ദരിമാര്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതും ദീപികയായിരുന്നു. 

ഇളം പച്ച നിറത്തിനൊപ്പമുള്ള ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ഹെഡ് ബാന്‍ഡും ബോയും അണിഞ്ഞായിരുന്നു ദീപികയുടെ വരവ്. പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബിറ്റിസ്റ്റ വാലിയാണ് ദീപികയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com