മണവാട്ടിയായി അണിഞ്ഞൊരുങ്ങി നൂറിന്‍ ഷെരീഫ് ജപ്പാനിലെ ദ്വീപില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ജപ്പാന്‍ യാത്രയിലെ മനോഹര ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്
മണവാട്ടിയായി അണിഞ്ഞൊരുങ്ങി നൂറിന്‍ ഷെരീഫ് ജപ്പാനിലെ ദ്വീപില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
Updated on: 
2 min read

കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ സ്ഥലം. ഒക്കിനാവ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഇതുകൊണ്ട് മാത്രം തീര്‍ന്നില്ല ജപ്പാനിലെ ഈ ദ്വീപിന് വിശേഷണങ്ങള്‍ ഏറെയാണ്. ഇപ്പോള്‍ നടി നൂറിന്‍ ഷെരീഫിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതും ഒക്കിനാവയാണ്. ജപ്പാന്‍ യാത്രയിലെ മനോഹര ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. 

2019 ഡിസംബറിലാണ് നൂറിന്‍ ജപ്പാനിലെ ദ്വീപില്‍ എത്തിയത്. അതിന് പിന്നാലെ താരം കടല്‍തീരത്തുനിന്നും ബോട്ടില്‍ നിന്നുമുള്ള നിരവധി ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് താരം പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ്. ഓറഞ്ച് നിറമുള്ള സല്‍വാര്‍ ധരിച്ച് മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന നൂറിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഇന്ത്യക്കാര്‍ക്ക് പറ്റിയ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാണെന്നും താരം കുറിച്ചിട്ടുണ്ട്. ഒകിനാവയിലെ കരിയുഷി ഹോട്ടലില്‍ ഇന്ത്യന്‍ പ്രതിനിധിയായാണ് നൂറിന്‍ എത്തിയത്. 

പരന്നുകിടക്കുന്ന നീലക്കടലാണ് ഒകിനാവയുടെ പ്രധാന ആകര്‍ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന സ്ഥലം കൂടിയാണ് ഇത്. മലിനീകരണ പ്രശ്‌നങ്ങള്‍ കുറവാണ് എന്നതാണ് ജനങ്ങളുടെ രോഗപ്രതിരോധശേഷി കൂടാന്‍ സഹായിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER