മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്
മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 
Updated on: 
1 min read

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ, കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങളിലാണ് സന്തോഷ് സഹായമെത്തിച്ചത്. പുതിയ സിനിമയുടെ ജോലികൾ മാറ്റിവച്ചാണ് താരം ഇവിടേക്കെത്തിയത്. 

ഫേസ്ബുക്കിലൂടെ അറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടിലായ മൽസ്യ തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായമെത്തിക്കുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സന്തോഷ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. 

വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല എന്നും താരം കുറിച്ചു. എങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ തന്നെ ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER