മമ്മൂക്ക @69; വല്യേട്ടന് പിറന്നാൾ ആശംസിച്ച് താരകുടുംബം 

സുരാജ് വെഞ്ഞാറമൂട് മുതൽ അജു വർ​ഗ്​ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്നേഹാശംസകൾ നേർന്നിരിക്കുകയാണ്
മമ്മൂക്ക @69; വല്യേട്ടന് പിറന്നാൾ ആശംസിച്ച് താരകുടുംബം 
Updated on
2 min read

69-ാം ജ​ന്മ​ദി​നം ആഘോഷിക്കുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മെഗാസ്റ്റാർ മമ്മൂട്ടിക്ക് താരങ്ങൾ ഒന്നടങ്കം ആശംസകൾ നേരുകയാണ്. സോഷ്യൽ മീഡിയയിൽ മലയാളത്തിലെ മുൻനിര താരങ്ങളും സംവിധായകരുമടക്കം പിറന്നാൾ ആശംസയുമായി എത്തിക്കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂട് മുതൽ അജു വർ​ഗ്​ഗീസ് അടക്കമുള്ളവർ മമ്മൂക്കയ്ക്ക് സ്നേഹാശംസകൾ നേർന്നിരിക്കുകയാണ്. 

ഇന്ത്യൻ സിനിമയുടെ അഭിനയ ​ഗന്ധർവന് ഒരായിരം പിറന്നാൾ ആശംസകൾ എന്നാണ് സുരാജ് കുറിച്ചിരിക്കുന്നത്. തന്നേപോലുള്ളവർക്ക് വഴികാട്ടിയാകാൻ ഇനിയും സന്തോഷവും ആരോ​ഗ്യവും സമാധാനവും ജീവിതത്തിൽ നിറയട്ടെ എന്നാണ് അജുവിന്റെ ആശംസ. ​ഗുരുനാഥൻ എന്ന് വിളിച്ചാണ് നടൻ ആസിഫ് അലി മമ്മൂട്ടിക്ക് ജന്മദിനം ആശംസിച്ചത്. 

നടൻ ആവാൻ ആഗ്രഹിക്കുന്നവർക്കും നടന്മാർ ആയവർക്കുമെല്ലാം ഒരുപോലെ ഊർജ്ജവും പ്രചോദനവും നൽകാൻ ഈശ്വരൻ ഇനിയും ഒത്തിരി ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ കുറിച്ചു. 

"പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന്, പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.
ചെന്നപ്പോഴൊക്കെ വാതിൽ തുറന്നു തന്നു , കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് തന്നു.
പോക്കിരിരാജയിൽ പകച്ചു നിന്നപ്പോൾ ,കരുതലിന്റെ സംരക്ഷണം തന്നു .
മധുരരാജയിൽ വാശി പിടിച്ചപ്പോൾ ,വാത്സല്യത്തിന്റെ നിറചിരി തന്നു .
വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു, ഒരു ഫോൺ കോളിനപ്പുറത്ത് വൻമതിലിന്റെ സംരക്ഷണം പോലെ, ഒരു 'വല്യേട്ട'നുണ്ട് !
വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യൻ! അഭ്രപാളികളിൽ നിരന്തരം വിസ്മയം തീർക്കുമ്പോളും ,ജീവിതത്തിൽ ഇനിയും 'അഭിനയിക്കാൻ'പഠിച്ചിട്ടില്ലാത്ത നടൻ,പ്രിയപ്പെട്ട മമ്മൂക്ക !
എനിക്ക് മാത്രമല്ല പലർക്കും മമ്മൂക്ക ഒരു കോൺഫിഡൻസ് ആണ് .കാരണം ,വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നിൽ ആ വാതിൽ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .
ഒരു വേർതിരിവും ഇല്ലാതെ, ഒരു കരുതൽ ഇവിടെയുണ്ട് എന്ന ഉറപ്പോടെ ...
പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ ...", എന്നാണ് സംവിധായകൻ വൈശാഖ് കുറിച്ചത്. 

രമേഷ് പിഷാരടി, നസ്രിയ, നിഖില വിമൽ, ഹണി റോസ് തുടങ്ങി നിരവധിപ്പേർ ഇതിനോടകം ആശംസകൾ നേർന്നിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Happy birthday Mammootty uncle .... #dslrselfie

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com