സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ കൂടുതൽ നടിമാരെ ചോദ്യം ചെയ്തേക്കും. യുവതാരങ്ങളായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ഈ ആഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇരുവരുടേയും പേരുകൾ പരാമർശിക്കപ്പെട്ടുവെന്നാണ് വിവരം.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇരുവർക്കും ഈ ആഴ്ച തന്നെ ഹാജരാകാൻ സമൻസ് അയച്ചേക്കുമെന്നാണ് അടുത്തവൃത്തങ്ങളെ പരാമർശിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. റിയ ചക്രബര്‍ത്തിയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്തായതിന് പിന്നാലെയാണ് സുശാന്തിന്റെ മരണത്തിലെ മയക്കുമരുന്നുകടത്തുമായുള്ള ബന്ധം സംശയിച്ച് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് നടിമാരെ ചോദ്യം ചെയ്യുക. ഇവരെ കൂടാതെ മറ്റ് ചില താരങ്ങളുടെ പേരും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സുശാന്ത് സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പങ്കെടുത്തതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പങ്കെടുത്തെന്ന് എൻസിബിക്ക് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ് എൻസിബി അന്വേഷിക്കുന്നത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം സെപ്റ്റംബർ ഒമ്പതിനാണ് റിയ അറസ്റ്റിലാവുന്നത്. റിയയും സഹോദരൻ ഷോവിക് ചക്രബർത്തിയും ഉൾപ്പടെ കേസിൽ ഇതുവരെ പത്തു പേർ അറസ്റ്റിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates