മരണ വാർത്ത വ്യാജം, ഗായിക എസ് ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ

വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രം​ഗത്തെത്തിയത്
മരണ വാർത്ത വ്യാജം, ഗായിക എസ് ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മകൻ
Updated on: 
1 min read

ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗായിക എസ് ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന‌ വിശദീകരണവുമായി കുടുംബം. ​ഗായിക എസ് ജാനകി അന്തരിച്ചെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി കുടുംബാംഗങ്ങൾ രം​ഗത്തെത്തിയത്.

ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. വ്യാജ വാർത്ത പ്രചരിക്കുന്നതിനിടെ ​ഗായകൻ മനോ അടക്കമുള്ളവർ ജാനകിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്നാണ് ജാനകിയമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER