മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വിഡിയോ വൈറൽ

തന്റെ മാനേജർ  സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്
മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്; വിഡിയോ വൈറൽ
Updated on: 
1 min read

തമിഴ് സിനിമയിലെ സൂപ്പർതാരമാണ് തല അജിത്ത്. സിംപ്ലിസിറ്റികൊണ്ട് എന്നും ആരാധകരെ അജിത്ത് ഞെട്ടിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ തലയുടെ ചിത്രങ്ങളും വിഡിയോയുമാണ്. നീണ്ടനാളായുള്ള തന്റെ മാനേജർ  സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്.

കറുത്ത സ്യൂട്ട് അണിഞ്ഞ് ക്ലീൻഷേവിലാണ് താരം എത്തിയത്. ഭാര്യ ശാലിനിയും അജിത്തിനൊപ്പം എത്തിയിരുന്നു. മാനേജരുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാൻ വരെ അജിത്ത് സമയം കണ്ടെത്തിയെന്ന് ആരാധകര്‍ പറയുന്നു. മാത്രമല്ല ചടങ്ങിനെത്തിയവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും പരിചയം പുതുക്കുകയുമെല്ലാം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും പുറത്തെത്തി. 

വലിമൈ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അജിത്ത് ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ താരത്തിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. വാർത്തകൾ എത്തിയതോടെ ആരാധകർ ആശങ്കയിലായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ എത്തിയതോടെ താരത്തിന് ​ഗുരുതരമായ പരിക്കൊന്നും പറ്റിയില്ല എന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിൽ പൊലീസ് ഓഫിസറായിട്ടാണ് താരം വേഷമിടുന്നത്.  എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com